പെരുവ: തുണിക്കടയിൽ മോഷണം. ഷട്ടറിൻ്റെ താഴ് കുത്തിപ്പൊളിച്ച് അകത്ത് കടന്ന് മോഷ്ടാവ് മേശക്കുള്ളിൽ ഇരുന്ന പതിനായിരം എടുത്തു കൊണ്ട് പോയി. മൂർക്കാട്ടിപ്പടിയിൽ പ്രവർത്തിക്കുന്ന പൈന്താറ്റിൽ രാധമണിയുടെ ഡ്രസ് സെൻ്റെറിലാണ് മോഷണശ്രമം നടന്നത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. കപ്യൂട്ടർ ഉൾപ്പെടെ വില പിടിപ്പുള്ള സാധനങ്ങൾ ഉണ്ടായിരുന്നിട്ടും തുണി വാങ്ങാൻ വച്ചിരുന്ന പണം മാത്രമേ മോഷ്ടാക്കൾ കൊണ്ടു പോയുള്ളു. ഇന്നലെ പുലർച്ചെ 1.45 ഓടെ മഴകോട്ടിട്ട ഒരാൾ മൂർക്കാട്ടിപ്പടി ജംഗ്ഷനിലുടെ മോഷണം നടന്ന കടയുടെ ഭാഗത്തേക്ക് പോകുന്നത് സമീപത്തെ കടയുടെ സി.സി.ടി.വി.യിൽ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ സമയം മൂർക്കാട്ടിപ്പടിയിലെ ട്രാൻസ്ഫോർമർ – 1 ലെ എ.ബി. (എയർ ബ്രൈക്കർ) രാത്രിയിൽ ആരോ ഓഫ് ചെയ്തിരുന്നതായി കെ.എസ്.ഇ.ബി.അധിക്യതർ പറഞ്ഞു. ഇന്നലെ വെളുപ്പിന് വൈദ്യുതി ഇല്ല എന്ന് ഏതോ വീട്ടുകാർ അറിയിച്ചതനുസരിച്ച് ജീവനക്കാർ ചെന്നപ്പോഴാണ് എ.ബി. ഓഫാക്കിയ നിലയിൽ കണ്ടത്.
കഴിഞ്ഞ മാസം മൂർക്കാട്ടിപ്പടിയിലെ എസ്.എൻ.ഡി.പി.ഹാളിൽ അഴിച്ച് വച്ചിരുന്ന ഏഴ് ഫാനുകൾ മോഷണം പോയിരുന്നു. വെളളൂർ പോലീസ് എസ്.ഐ.മാരായ രാംദാസിൻ്റെയും, വിശ്വനാഥൻ്റെയും നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.