വയനാട് : ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി സിഎംഎസ് കോളേജ് രസതന്ത്രവിഭാഗം വിദ്യാർത്ഥികൾ അധ്യാപകരുടെയും അനധ്യാപകരുടെയും സഹായത്തോടെ ലിക്വിഡ് ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ, ടോയ്ലറ്റ് വാഷ് എന്നിവ നിർമ്മിച്ചു. ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു സോസൻ ജോർജ് നിർവഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ.ഡി. എസ്. ഷെനി, ഡോ. ജിജി ജോർജ്, കുമാരി ഡോണ എന്നിവർ പ്രസംഗിച്ചു. ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ പരിശീലനം നൽകുന്നതിനുവേണ്ടി വിദ്യാർത്ഥികൾക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. ഡോ. കെ ആർ അജീഷ് ശിൽപ്പാശാലയ്ക്ക് നേതൃത്വം കൊടുത്തു. ഉൽപ്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് കോളേജിന്റെ തീരുമാനം.