ഓട്ടോറിക്ഷയിൽ അതിഥിയെ തേടിയെത്തി! ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചു; ഓട്ടോയ്ക്കു വട്ടം നിന്നു കൂലി കൊടുത്തു വിട്ടു; അദ്ദേഹം ആരോഗ്യത്തോടെ മടങ്ങിവരട്ടെ; ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി വിവിധ കോണുകളിൽ നിന്നും പ്രാർത്ഥനകൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമാവുകയാണ്.

Advertisements

‘ഒരു രാത്രിയിൽ ഞാൻ വിളിച്ചപ്പോൾ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയിൽ സഞ്ചരിച്ചു വന്നവനാണ്. ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്‌ബോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാർട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടൻ വട്ടം ചാടി നിന്ന് അതിൽനിന്ന് പിടിച്ചിറക്കി തിരികെ വീട്ടിൽ കയറ്റി വാതിൽക്കൽ തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേർക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികൾ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാൻ കഴിയൂ.

പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ. വേഗം സുഖപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ’.

Hot Topics

Related Articles