കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) നേതൃത്വത്തിൽ കോട്ടയത്തെ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം സമരം സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെ എസ് എസ് പി എ സംസ്ഥാന വ്യാപകമായി നടത്തിയ സത്യാഗ്രഹം സമരത്തിൻ്റെ ഭാഗമായാണ് കോട്ടയത്ത് കളക്ടറേറ്റ് പടിക്കലും സംഘടന കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസം ആറു ഗഡു അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ക്ഷാമാശ്വാസ /പെൻഷൻ പരിഷ്കരണം കുടിശികകൾ ഉടൻ വിതരണം ചെയ്യുക, ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംഘടന നേതൃത്വത്തിൽ പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോട്ടയത്ത് നടന്ന സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചെയ്തു. പെൻഷൻ എന്നത് അവകാശമാണ് ഔദാര്യമല്ല എന്ന് തിരിച്ചറിയാൻ പോലും കഴിയാതെ വിരമിച്ച ജീവനക്കാരെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്എസ്പിഎ കോട്ടയം ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി കെ.സി ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് സലിം, ജില്ലാ സെക്രട്ടറി പി. ജെ ആന്റണി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ഡി പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, ബി. മോഹന ചന്ദ്രൻ, ഗിരിജ ജോജി, എം.കെ ശ്രീരാമചന്ദ്രൻ, പി.വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.