ഷോപ്പിംങ് മാളുകളും ബാറുകളും തുറന്നിട്ട്; തീയറ്ററുകൾ അടച്ചിടുന്നത് എന്തിന്; തീയറ്റർ ഉടമകളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അടച്ചിട്ട എ.സി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണ് എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

Advertisements

എന്നാൽ ആളുകൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകിയത് വിവേചനപരമാണെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.
ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്.
50 % സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിൻറെ പ്രധാന ആവശ്യം.
ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.