കോടികൾ നികുതിയടച്ച് താരങ്ങൾ; പട്ടികയിൽ ഒന്നാമത് ഷാരൂഖ്

സ്വാഭാവികമായും വരുമാനത്തില്‍ മുന്നിലുള്ളവരാണ് സിനിമാ താരങ്ങള്‍. നികുതി അടക്കുന്നവരിലും മുൻനിരയിലാണ് ഇവര്‍. രാജ്യത്ത് കൂടുതല്‍ നികുതി അടയ്‍ക്കുന്ന സിനിമാ താരം ഷാരൂഖ് ആണ്. തമിഴകത്തിന്റെ വിജയ് ഇത്തവണ 80 കോടി രൂപയാണ് നികുതിയടച്ചത് എന്നാണ് റിപ്പോര്‍ട്ട്. ദ ഫോര്‍ച്ച്‌യൂണ്‍ ഇന്ത്യയാണ് സിനിമാ താരങ്ങള്‍ അടക്കമുള്ളവരുടെ നികുതി തുക പുറത്തുവിട്ടത്.

Advertisements

നടൻ ഷാരൂഖ് ഇത്തവണ 92 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനാകട്ടെ ആകെ 71 കോടി രൂപയും നികുതി അടച്ചു. നടൻ സല്‍മാൻ ഇത്തവണ 75 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണ്‍ ആകെ 42 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നത്. രണ്‍ബിര്‍ കപൂറാകട്ടെ ആകെ 36 കോടി രൂപയും നികുതി അടച്ചിട്ടുണ്ട്. ഹൃത്വിക് റോഷൻ ഇത്തവണ 28 കോടി രൂപയാണ് നികുതി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
അവതാരകൻ കപില്‍ ശര്‍മ 26 കോടി രൂപയും നികുതി അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരീന കപൂറാകട്ടെ ആകെ 20 കോടിയാണ് നികുതി അടച്ചത്. ഷാഹിദ് കപൂര്‍ ആകെ 14 കോടിയാണ് നികുതി അടച്ചത്. മലയാളത്തിന്റെ മോഹൻലാലാലും ഇത്തവണ നികുതിദായകരില്‍ താരങ്ങളില്‍ മുന്നിലുണ്ട്. നടൻ മോഹൻലാലും ആകെ 14 കോടിയാണ് അടച്ചിരിക്കുന്നത്. കൈറ അദ്വാനി ആകെ 12 കോടി രൂപയാണ് നികുതി അടച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കത്രീന കൈഫാകട്ടെ ആകെ 11 കോടിയും അടച്ചിട്ടുണ്ട്. ആമിര്‍ ഖാൻ ആകെ 10 കോടിയാണ് അടച്ചിരിക്കുന്നത്. പങ്കത് ത്രിപാഠി ആകെ 11 കോടിയും അടച്ചിട്ടുണ്ട്. എന്തായാലും വലിയ തുകയാണ് മിക്ക താരങ്ങളും നികുതിയായി അടച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.