കോട്ടയം: ടാക്സി ഡ്രൈവർമാർ ചേർന്ന് കള്ള ടാക്സി പിടികൂടിയതിനു പിന്നാലെ കള്ളടാക്സി ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ചമഞ്ഞ് യാത്രക്കാരൻ. കോട്ടയം വാഴൂരിൽ നിന്നും ഓട്ടം വിളിച്ച് കള്ള ടാക്സി പിടികൂടിയപ്പോഴാണ് യാത്രക്കാരൻ പൊലീസ് ചമഞ്ഞ് രക്ഷപെടാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. മണിമല കാനം പ്രദേശത്തു നിന്നും നെടുമ്പാശേരി എയർപോർട്ടിലേയ്ക്ക് കള്ള ടാക്സി സർവീസ് നടത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഡ്രൈവറെ ബന്ധപ്പെട്ടത്. അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ മനോജ് കോട്ടയമാണ് ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടത്. താങ്കൾ നടത്തുന്നത് നിയമവിരുദ്ധമായ കാര്യമാണ് എന്ന് മനോജ് കോട്ടയം ഡ്രൈവറെ ബോധ്യപ്പെടുത്തി. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.
എന്നാൽ, ഇതിനു പിന്നാലെ ഓട്ടം വിളിച്ചുകൊണ്ടു പോയ മണിമല സ്വദേശിയായ വ്യക്തി മനോജിനെ ഫോണിൽ വിളിച്ചു. താൻ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് എന്നും, ആരാണ് സർവീസ് വിവരം തന്നത് എന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന മനോജ് നടത്തിയ അന്വേഷണത്തിൽ ഫോണിൽ വിളിച്ച വ്യക്തിയുടെ പേര് ബിജു വർഗീസ് എന്നാണെന്നും ഇയാൾ പൊലീസ് ഉദ്യോഗസ്ഥർ അല്ലെന്നും കണ്ടെത്തി. തുടർന്ന്, കേരളീയം ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ പള്ളിക്കത്തോട് പൊലീസിൽ ഇതു സംബന്ധിച്ചു പരാതി നൽകി.
അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അദ്ദേഹത്തിന് 10 ദിവസം പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിട്ട് നല്ല നടപ്പ് ശിക്ഷ നൽകുകയും കള്ള ടാക്സിയായി ഓടിയ വാഹനം പെർമിറ്റ് ആക്കുന്നതിന് വേണ്ടി ശുപാർശ പോലീസ് മോട്ടോർ വാഹന വകുപ്പിന് കൈമാറുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു കേരളീയം കോട്ടയം ജില്ലയിലെ പ്രവർത്തകർ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.