തിരുവല്ല : തിരുവല്ല മുനിസിപ്പാലിറ്റി 35 ആം വാർഡിൽ കാട്ടുപന്നി ആക്രമണം. കാട്ടൂക്കര ഭാഗത്തു ഡോക്ടർ രാജീവ് കുമാറിന്റെ അശ്വതിഭവൻ രാജീവം വീട്ടുവളപ്പിലുള്ള കൃഷി ഇന്നലെ രാത്രിയിൽ നശിപ്പിച്ചു. രാവിലെ പതിവ് പോലെ പുരയിടത്തിൽ ഇറങ്ങിയപ്പോൾ ഒരു ടിന്നിൽ വളർത്തിയിരുന്ന ലാന്റ് ഓർക്കിഡ് അത് നിന്നിരുന്ന ഒരു കവുങ്ങിന്റെ ചുവട്ടിൽ നിന്ന് അല്പം മാറി കിടക്കുന്നത് കണ്ടു. അല്പം അകലെ മധുരക്കിഴങ്ങ് പടർത്തിയിരുന്നത് അല്പം അലങ്കോലപ്പെട്ട നിലയിലും കണ്ടു.
കൂടാതെ തൊട്ടടുത്ത തെങ്ങിന്റെ ചുവട് ഇളക്കിയിരിന്നു. അതിനടുത്ത് നാട്ടിരുന്ന പത്തിരുപതു മൂട് കപ്പ പിടർത്തിയും ചിലത് തിന്ന ശേഷമുള്ള തടിയും കിടപ്പുണ്ട്. അതുപോലെ രണ്ട് മൂന്ന് തെങ്ങിന്റെ ചുവടും ചേനയുടെ ചുവട് മാന്തിയ നിലയിൽ കണ്ടെത്തി.
പറമ്പിൽ അവിടവിടങ്ങളിൽ പന്നിയുടെ കാൽപാടുകളും കാണാം.