ആഗ്ര-അലിഗഡ് ദേശീയപാതയിൽ വാൻ ബസുമായി കൂട്ടിയിടിച്ചു; 12 മരണം; അപകടത്തിൽ പെട്ടത് സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാൻ

ആ​ഗ്ര: ആഗ്ര-അലിഗഡ് ദേശീയപാതയിൽ വാനും ബസും കൂട്ടിയിടിച്ച് വൻ അപകടം. മീറ്റായിക്ക് സമീപം റോഡ്‌വേസ് ബസും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർ മരിച്ചതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് മരിച്ചത്.  

Advertisements

ലഭിച്ച വിവരമനുസരിച്ച്, ഹത്രസിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാനിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  കനത്ത മഴ കാരണം കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. 

Hot Topics

Related Articles