മണർകാട്: ലോകത്തിന് വെളിച്ചം പകരുന്ന വിളക്കാണ് പരിശുദ്ധ ദൈവമാതാവെന്ന് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ്. പരിശുദ്ധ കന്യകമറിയാം അമ്മ ലോകത്തിനു മുഴുവനായി മധ്യസ്ഥത വഹിക്കുന്നു. അമ്മയുടെ മധ്യസ്ഥതയിൽ ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നതിനാൽ ക്രിസ്തീയ സഭകൾ മാത്രമല്ല നാനാജാതിമതസ്ഥരായ ആളുകളും എട്ടുനോമ്പ് പെരുന്നാൾ വലിയ ആഘോഷമായി ആചരിക്കുന്നു. മനസലിവുള്ളവളും കൃപനിറഞ്ഞവളുമായ കന്യകമറിയത്തിന്റെ ജീവിതം വിശ്വാസികൾ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൻ്റെ ഏഴാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ച ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മണർകാട് നാളെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കരോട്ടെ പള്ളിയിൽ നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് മൂന്നിന്മേൽ കുർബാന – മലങ്കര മെത്രാപ്പോലീത്തയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവ്വാദം. വൈകുന്നേരം മൂന്നിന് നേർച്ചവിളമ്പ്.