വെച്ചൂർ : മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ പിറവി തിരുനാൾ നാളെ ആഘോഷിക്കും. നാളെ രാവിലെ അഞ്ചു മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന. ഒൻപതിന് വിശുദ്ധ കുർബാന ഫാ. ജോസഫ്മാക്കോതക്കാട്ട്. 10ന് തിരുനാൾ കുർബാന ഫാ. അരുൺകൊച്ചേക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ജോസ്ലെറ്റ് ആറ്റുചാലിൽ, ഫാ. ജയ്മോൻ തെക്കേ കുമ്പളത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസംഗം റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്.
ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന, മൂന്നിന് വിശുദ്ധ കുർബാന ഫാ. എബിഎടശേരി. തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി 8.30ന് വിശുദ്ധ കുർബാന ഫാ. ജോർജ് തേലേക്കാട്ട്. ഇന്ന് വൈകുന്നേരം 4.30ന് അംബികാ മാർക്കറ്റ് കപ്പേളയിൽ രൂപവെഞ്ചരിപ്പ് നടന്നു. തുടർന്ന് നടന്ന പ്രദക്ഷിണം നടന്നു. തുടർന്ന് നടന്ന വേസ്പരയ്ക്ക് ഫാ. ജോയി പ്ലാക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. പ്രദീഷ് പാലമൂട്ടിൽ, ഫാ.ജിഫിൻ മാവേലി, ഫാ. വർഗീസ് തൊട്ടിയിൽ തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു. നാളെ മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ ആറിന് വിശുദ്ധ കുർബാന, സിമിത്തേരി വെഞ്ചരിപ്പ്. 15ന് എട്ടാമിടം തിരുനാളോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.