തിരുവല്ല :
കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് കോർഡിനേഷൻ (കെ. എ. പി.സി) യുടെ നേതൃത്വത്തിൽ ലോക ഫിസിയോതെറാപ്പി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും ഫിസിയോതെറാപ്പി ക്യാമ്പും ഇന്ന് തിരുവല്ല ശാന്തിനിലയം ഓഡിറ്റോറിയത്തിൽ വച്ച് കെ. എ. പി. സി സംസ്ഥാന പ്രസിഡണ്ട് ഡോ. ശ്രീജിത്ത് പി എസ് ന്റെ അധ്യക്ഷതയിൽ നടന്നു. തിരുവല്ല എം എൽ എ അഡ്വക്കേറ്റ് മാത്യു ടി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിലർ ബിന്ദു റെജി കുരുവിള, കെ. എ. പി. സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ലെനിൻ ആർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ദീപു എസ് ചന്ദ്രൻ, ഡോ.
ശരത്, ഡോ. ഗോപകുമാർ പണിക്കർ, പത്തനംതിട്ട ജില്ലാ ഭാരവാഹികളായ ഡോ. റോണിയോ ബാബു, ഡോ. ഫെബിൻ ഫ്രാൻസിസ്, ഡോ. റിജോ ഫിലിപ്പ് മാത്യു, കൂടാതെ ഇരുന്നൂറോളം ഫിസിയോതെറാപ്പിസ്റ്റുകളും ചടങ്ങിൽ പങ്കെടുത്തു. കെ എ പി സി യുടെ സമുന്നതരായ നേതാക്കളെ ചടങ്ങിൽ ആദരിക്കുകയും വയനാടിന് ഒരു കൈത്താങ്ങായ് സി എം ഡി ആർ എഫ് ലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കെ. എ. പി. സി യുടെ സംസ്ഥാന ഭാരവാഹികൾ എം എൽ എ യ്ക്ക് കൈമാറി. തുടർന്ന് നടന്ന സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്കെല്ലാം മികച്ച ഫിസിയോതെറാപ്പി സേവനവും നൽകി.
ലോക ഫിസിയോ തെറാപ്പി ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം
Advertisements