അയ്മനം : മധ്യ തിരുവിതാംകൂറിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അയ്മനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. കടിയേക്കോൽ ഇല്ലത്ത് ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂരിയുടെ മുഖ്യ കാർമികതത്വത്തിലും മേൽശാന്തി ചാരച്ചാടത്തില്ലം ബ്രഹ്മശ്രീ പ്രേംശങ്കർ നമ്പൂരിയുടെ സഹ കാർമികത്വത്തിലും ആണ് കൊടിയേറ്റ് നടന്നത്.
പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഗിന്നസ് പക്രു നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ഡോക്ടർ അഭിജിത് കർമ്മ, ബിജു മാന്താറ്റിൽ എന്നിവർ പ്രസംഗിച്ചു. സെപ്റ്റംബർ 11,12,13 തീയതികളിൽ ഉത്സവബലിദർശനം,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ 12ന് ദേശവിളക്ക്,
സെപ്റ്റംബർ 13ന് അയ്മനം പൂരം,
സെപ്റ്റംബർ 15ന് രാവിലെ 7.30ന് പ്രസിദ്ധമായ തിരുവോണം തൊഴീൽ.
പ്രശസ്ത കലാകാരന്മാരുടെയും ഗ്രൂപ്പുകളുടെയും പരിപാടികളും ദിവസേന അരങ്ങേറും.
സെപ്റ്റംബർ 15ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.