കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കൊയി ടൗൺ, തീക്കൊയി ടീ ഫാക്ടറി(ടി ടി എഫ് ), പളളിവാതിൽ, ചേരിപ്പാട്, തീക്കൊയി പഞ്ചായത്ത്പടി, തേവരുപാറ ടവർ, ടൗൺ, സോമിൽ, വളവനാർകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ ചാലമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജെ ടി എസ് , മൈലാടിപടി, കുന്നേപീടിക, വൃന്ദാവൻ ,12 ആംമൈൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൊങ്ങൻപാറ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി എസ് ബി ഐ, ബ്രില്യൻറ്, മുത്തോലി ബ്രിഡ്ജ്, ബ്ലൂ ബെൽ, മരോട്ടി ചുവട് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം, യമഹ, ട്രെയിൻ ഹാബിറ്റ്, എന്നീ ട്രാൻസ്ഫോമർ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം, കെ യു നഗർ, മുപ്പായിക്കാട്, കുറ്റിക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടവട്ടം, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.