സാമ്പിളുകളുടെ ഫലം നെഗറ്റീവ്; ഇന്ത്യയില്‍ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രായലയം. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മങ്കിപോക്‌സ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സ്‌ക്രീനിംഗ് ചെയ്യുകയും പരിശോധനകള്‍ നടത്തുകയും ചെയ്യണമെന്ന് കേന്ദ്രം നിർദേശിച്ചു. രോഗബാധയുള്ളവരെ ഐസോലേഷന് വിധേയമാക്കി സമ്പർക്കം കുറയ്‌ക്കണമെന്നും നിർദേശമുണ്ട്.

Advertisements

രോഗവ്യാപനം തടയാൻ സമ്ബർക്ക പട്ടിക തയ്യാറാക്കണമെന്നും കേന്ദ്രം അറിയിച്ചു. രോഗബാധയുള്ളവരെയും ലക്ഷണങ്ങളുള്ളവരെയും പരിചരിക്കാൻ പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങള്‍ ആശുപത്രികളിലുണ്ടാകണം. മതിയായ ജീവനക്കാരും സൗകര്യങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു. മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യത്ത് നിന്നായിരുന്നു ഇയാള്‍ ഇന്ത്യയിലെത്തിയത്. തുടർന്ന് യുവാവിനെ ഐസോലേറ്റ് ചെയ്തു. യുവാവിന്റെയും യുവാവുമായി സമ്പർക്കം പുലർത്തിയവരുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതാണ് നെഗറ്റീവായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്ത പനി, പേശിവേദന, തലവേദന, ഊർജ കുറവ് എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോർണിയ തുടങ്ങിയ ഭാഗങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു.

Hot Topics

Related Articles