പരുമല സെൻ്റ് ഗ്രീഗോറിയോസ് ആശുപത്രി : സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

തിരുവല്ല : പരുമല സെൻ്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ രണ്ട് വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ ബാവ അധ്യക്ഷത വഹിച്ചു.
1975 സെപ്റ്റംബർ 11 ന് പ്രവർത്തനം ആരംഭിച്ച പരുമല ആശുപത്രി 50-ാം വർഷത്തിലേക്കു കടക്കുകയാണ്. കേരളത്തിലെ ആദ്യത്തെ കോംപ്രിഹൻസീവ് ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗത്തിൻ്റെ ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.

Advertisements

തുടർന്ന് സുവർണ്ണ ജൂബിലി വർഷത്തിൽ പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളുടെ സോഫ്റ്റ് ലോഞ്ച് എംഎൽ എ അഡ്വ. മാത്യു റ്റി തോമസ് നിർവഹിച്ചു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് തിരുമേനി, കുര്യാക്കോസ് മാർ ക്ലീമിസ് തിരുമേനി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ആശുപത്രി സി.ഇ.ഒ ഫാ. എം.സി പൗലോസ്, പ്രോജക്ട് ഡയറക്ടർ വർക്കി ജോൺ, മെഡിക്കൽ സൂപ്രണ്ട് ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ് എന്നിവർ വേദിയിൽ സന്നിഹിതരായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒന്നര ലക്ഷം രൂപക്ക് ബൈപ്പാസ് സർജറി ചെയ്യുന്ന പ്രത്യേക പദ്ധതി അടക്കം 2 കോടി രൂപയുടെ ചികിത്സാസഹായ പദ്ധതികളാണ് നിർധനരായ രോഗികൾക്കായി ആശുപത്രി നൽകുന്നത്. 2.50 ലക്ഷം സ്ക്വയർ ഫീറ്റിന്റെ സുവർണ്ണ ജൂബിലി ബ്ലോക്ക് പുതുതായി പണിയുന്നതിന്റെ പ്രഖ്യാപനവും നടത്തി.
സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി വയനാടിന് ദുരിതാശ്വാസത്തിനായി 3 വീടുകൾ നിർമ്മിക്കാനുള്ള തുക 30 ലക്ഷം രൂപ മലങ്കര ഓർത്തഡോക്സ് സഭക്ക് കൈമാറി. സർക്കാർ ആശുപത്രികൾക്കും, പാലിയേറ്റിവ് സെന്ററുകൾക്കുമായി 50 വീൽചെയറുകളും വിതരണം ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.