തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറിനെ ന്യായീകരിച്ച് സ്പീക്കര്‍ എ എൻ ഷംസീര്‍. എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. ആ സംഘടനയുടെ നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു ഷംസീർ പറഞ്ഞത്.
‘ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഒരു ആര്‍എസ്എസ് നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ ഗൗരവമായി കാണേണ്ടതില്ല. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനകളിലെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടു. അതില്‍ വലിയ അപാകത ഉള്ളതായി എനിക്ക് തോന്നുന്നില്ല’, ഷംസീര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം താന്‍ വിശ്വസിക്കുന്നില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.