കോട്ടയം: കോട്ടയം ജില്ലയിൽ ശുചീകരണത്തൊഴിലാളികളെ(മാനുവൽ സ്‌ക്വാവഞ്ചേഴ്‌സ്.) സംബന്ധിച്ചും ഇൻസാനിട്ടറി ലാട്രിൻ സംബന്ധിച്ചുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സർവേ സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടക്കും. ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് അതത് തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ട് സർവേയിൽ പങ്കെടുക്കാം.
ശുചിമുറി മാലിന്യവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിനും, സംരക്ഷണത്തിനുമായി രൂപീകരിച്ച മാനുവൽ സ്‌ക്വാവഞ്ചേഴ്‌സ്് ആക്ട് 2013 പ്രകാരം നഗരസഭകളിൽ ജില്ലാ വിജിലൻസ് കമ്മറ്റി, സബ് ഡിവിഷണൽ കമ്മറ്റി, എമർജൻസി റെസ്‌പോൺസ് ടീം എന്നിവ രൂപീകരിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ചെയർമാനായി ജില്ലാതല സർവേ കമ്മറ്റി രൂപീകരിച്ച് യോഗം മാനുവൽ സ്‌ക്വാവഞ്ചേഴ്‌സിനെ സംബന്ധിച്ചും ഇൻസാനിട്ടറി ലാട്രിൻ സംബന്ധിച്ചുള്ള വിവരങ്ങളും നമസ്‌തേ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്.