കോട്ടയം: ഓണത്തോടനുബന്ധിച്ച് ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ ഗുണനിലവാരപരിശോധനയും ഇൻഫർമേഷൻ സെന്ററും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചക്ക് 12 മണി വരെയുള്ള ക്ഷീരവികസന വകുപ്പിന്റെ കോട്ടയം ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും ഗുണനിലവാരം സംബന്ധിച്ച സംശയനിവാരണത്തിനും സാധിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയുള്ള സമയത്ത് സൗജന്യമായി പാൽ പരിശോധിക്കാം. പരിശോധനയ്ക്കുള്ള സാമ്പിളുകൾ 200 മില്ലിലിറ്ററിലും പാക്കറ്റ് പാൽ 500 മില്ലി ലിറ്ററി ലും കുറയാതെ കൊണ്ടുവരേണ്ടതാണ്.