കോട്ടയം ജില്ലയിൽ വനംവകുപ്പിൻ്റെ പാമ്പുപിടുത്തത്തിൽ പരിശീലനം: പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനം വകുപ്പ് ലൈസൻസ് 

കോട്ടയം: പാമ്പുകളെ ശാസ്ത്രീയമായി പിടികൂടുന്നതിന് ജില്ലയിലെ സന്നദ്ധസേവകർക്കു വനംവകുപ്പ് ഒക്ടോബർ അഞ്ചിന് കോട്ടയത്ത് പരിശീലനപരിപാടി നടത്തുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വനം വകുപ്പ് ലൈസൻസ് നൽകും. കുമരകം, ഏറ്റുമാനൂർ, കുറവിലങ്ങാട്. ഉഴവൂർ, ചങ്ങനാശ്ശേരി, പുതുപ്പള്ളി, വാഴൂർ, മുണ്ടക്കയം, പാമ്പാടി എന്നീ ഭാഗങ്ങളിലുള്ളവർക്കും പോലീസ്, ഫയർഫോഴ്സ്, റെയിൽവേ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും കുടുബശ്രീ അംഗങ്ങൾക്കും മുൻഗണന നൽകും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സന്നദ്ധസേവകർ സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിന്  മുമ്പായി അപേക്ഷിക്കണം. ഫോൺനമ്പർ സഹിതം കോട്ടയം സോഷ്യൽ ഫോറസ്ടി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക്  [email protected][email protected]   എന്ന മെയിലിൽ അപേക്ഷനൽകണം. വനം വകുപ്പിന്റെ കോട്ടയം ജില്ലയിലെ ഏതെങ്കിലും ഓഫീസിലും അപേക്ഷ നൽകാം. ഫോൺ:  0481 – 2310412, 8547603640

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.