തിരുവല്ല : തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ രണ്ടിടത്തും ടി കെ റോഡിന്റെ മിക്കവാറും ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിനു മുൻപിൽ ധർണ നടത്തി. അതിനോടനുബന്ധിച്ച് റോഡിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പരാതി പി ഡബ്ല്യു ഡി അസിസ്റ്റന്റ് എൻജിനീയറുടെ അഭാവത്തിൽ ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രസ്തുത ധർണ സമരം കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം റോയി ചാണ്ട പിള്ള ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം പ്രസിഡന്റ് എബി പ്രയാറ്റ് മണ്ണിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസ തോമസ്, കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സാബു കുന്നുംപുറത്ത്, യൂത്ത് ഫ്രണ്ട് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് പ്രേം സാഗർ, യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജി തോമസ്, പി സി ആൻഡ്രൂസ് പുറത്തു മുറിയിൽ, ബിജു തേക്കാനശ്ശേരി, അനീഷ് വി ചെറിയാൻ കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.