സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കൂട്ടുകെട്ട് ദുരിതം വിതക്കുന്നു: ഡോ. ജെ. പ്രമീളാ ദേവി

വെള്ളൂർ : കേരളത്തിലെ ഭരണ- പ്രതിപക്ഷം കൂട്ടായ മ നാട്ടിൽ ദുരിതം വിതക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാ ദേവി. ബിജെ പി ഏരിയാ കമ്മറ്റി വെള്ളൂരിൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ രാഷ്ട്രീയം രണ്ട് മുന്നണി കേന്ദ്രീകൃതമാണെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രി യും ചേർന്ന് നടത്തുന്ന ഗുഢാലോചനയുടെ ദുരിതമാണ് കേരളം അനുഭവിക്കുന്നത്. അതുകൊണ്ടാണ് വെള്ളൂരിലെ റോഡിൻ്റെ ദുരവസ്ഥയും മാലിന്യ പ്രശനമെന്നും പ്രമീളാ ദേവി അഭിപ്രായപ്പെട്ടു.

Advertisements

ഏരിയാ പ്രസിഡൻ്റ് ഷിബു കുട്ടൻ ഇറുമ്പയം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ഗുപ്തൻ, കെ.കെ. മണിലാൽ, മണ്ഡലം പ്രസിഡൻ്റ് പി.സി. ബിനേഷ് കുമാർ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. വാസൻ, പി.ഡി. സുനിൽ ബാബു ,വി.ജി. നന്ദകുമാർ, റ്റി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളത്തെ സമരം രാവിലെ 10.30 ന് ബി.രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്യും. അഡ്വ.എസ്. ജയസൂര്യൻ, എൻ. ഹരി , രമേശ് കാവി മറ്റം എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 3 ന് സമാപന സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles