മാവേലിക്കരയിൽ എക്സൈസിൻ്റെ ഓണ പരിശോധന : വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കോട പിടിച്ചെടുത്തു

ആലപ്പുഴ : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മാവേലിക്കര എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടുമുറ്റത്തെ കിണറ്റിൽ സൂക്ഷിച്ചിരുന്ന കോട പിടിച്ചെടുത്തു. മാവേലിക്കര പെരിങ്ങാല കൊയിപ്പള്ളി കാരാഴ്മ കൈതവിള കിഴക്കേതിൽ ഗോപാലകൃഷ്ണന്റെ വീട്ടീലെ കിണറ്റിൽ നിന്നാണ് കന്നാസിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ കോട പിടിച്ചെടുത്തത്. നിരവധി അബ്കാരി ക്രിമിനൽ കേസിൽ പ്രതിയായ ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി രമേശന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർ പി.ആർ.ബിനോയ്, പത്മകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രതീഷ്, രാഹുൽ കൃഷ്ണൻ, അർജുൻ സുരേഷ് എന്നിവരും പങ്കെടുത്തു. ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്ന ആളാണെന്നും 20 അബ്ക്കാരി കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നും എക്സൈസ് സംഘം അറിയിച്ചു.

Hot Topics

Related Articles