വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥനെ ബൈക്ക് ഇടിച്ചു; ദാരുണാന്ത്യം; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജിൽ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇദ്ദേ​ഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

Advertisements

Hot Topics

Related Articles