ദില്ലിയില്‍ പടക്കത്തിനു പൂർണ വിലക്കേർപ്പെടുത്തി സർക്കാർ; നിയന്ത്രണം ജനുവരി ഒന്ന് വരെ

ദില്ലി: ദില്ലിയില്‍ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങള്‍ നിർമ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും സംഭരണവും വില്‍പ്പനയും ഉപയോഗവും സമ്പൂർണമായി നിരോധിച്ചെന്നാണ് മന്ത്രി അറിയിച്ചത്.

Advertisements

പടക്കങ്ങളുടെ ഓണ്‍ലൈൻ ഡെലിവറിക്കും വിലക്കുണ്ട്. ഈ നിരോധനം ഡല്‍ഹി പോലീസ്, ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി, റവന്യൂ വകുപ്പ് എന്നിവ ചേർന്ന് ഉറപ്പാക്കും. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത പദ്ധതി തയ്യാറാക്കും. ഉത്സവ കാലത്ത് അവസാന നിമിഷം നിരോധനം ഏർപ്പെടുത്തിയാല്‍ പടക്ക വ്യാപാരികള്‍ക്കുണ്ടാകുന്ന അസൌകര്യം ഒഴിവാക്കാനാണ് നേരത്തെ തന്നെ ഇക്കാര്യം അറിയിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിന് പകരം ദീപങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച്‌ ഉത്സവങ്ങള്‍ ആഘോഷിച്ച്‌ വായുമലിനീകരണത്തിനെതിരെ പൊരുതണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വായുമലിനീകരണം തടയാൻ ജനങ്ങളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഈ നിരോധനം തണുപ്പുള്ള മാസങ്ങളിലെ വായു മലിനീകരണത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള 21 പോയിന്‍റ് വിന്‍റർ ആക്ഷൻ പ്ലാനിന്റെ ഭാഗമാണ്. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് 2017-ലാണ് ആദ്യമായി പടക്ക നിരോധനം നടപ്പിലാക്കിയത്. 2020 മുതല്‍ എല്ലാ ശൈത്യകാലത്തും സർക്കാർ എല്ലാ പടക്കങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തുന്നുണ്ട്.

Hot Topics

Related Articles