കോട്ടയം : കേരളത്തിൽ ജീവിക്കാൻ കഴിയാതായിരിക്കുന്നു-ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി. റെജി. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് സുരക്ഷിതമായും,സമാധത്തോടെയും ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയവർക്ക് കഠിന ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കള്ളവും,ചതിവും,കൊള്ളയും,കൊലയും,പൊളിവചനങ്ങളും,ദുഷ്ടൻമാരും,കള്ളപ്പറയും,ചെറുനാഴിയും,ചോരകുഞ്ഞുങ്ങളുടെ ജഡങ്ങളും,വിലക്കയറ്റവും,ലഹരി മാഫിയകളും,ലൈഗിക വൈകൃതങ്ങളും നിറഞ്ഞ ഈ ഓണം ആഘോഷിക്കാൻ സർക്കാരിന് അവകാശമില്ലാതായിരിക്കുന്നു.
വ്യക്തികളുടെ സ്വാർത്ഥത മൂലം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും,ജനാധിപത്യ ഭരണത്തിന്റെയും പ്രസക്തി നഷ്ടമായിരിക്കുന്നു.
കൊലപാതകങ്ങളും,ഗുരുതരമായ കുറ്റകൃത്യങ്ങളും,ലൈഗിക ക്രൂരകൃത്യങ്ങളും,മാഫിയ-ക്രിമിനലുകളുടെ ഗുണ്ടായിസവും,ലഹരിയുടെ കമ്പോളവത്കരണവും,സർവ്വത്ര കള്ളക്കടത്തും പോലീസിന്റെ തണലിൽ കേരള ഭരണത്തിൽ പൊടി പൊടിക്കുന്നു.
ജനാധിപത്യത്തെ ശിഥിലമാക്കി സമൂഹത്തിൽ ജാതി-രാഷ്ട്രീയ വിഘടനമുണ്ടാക്കി ബോധപൂർവ്വം പാർട്ടികളും ഭരണകൂടങ്ങളും സാമൂഹ്യ അന്തരീക്ഷം താറുമാറാക്കിയിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ ഓരോ പൗരനും കഴിയണമെന്നും,സമകാലീന സാഹചര്യത്തിൽ ഗാന്ധി ദർശനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു എന്നും കൺവൻഷൻ വിലയിരുത്തി.
കെ.പി.ജി.ഡി.നിയോജക മണ്ഡലം പ്രസിഡൻറ് പി. റ്റി.രാജു അദ്ധ്യക്കത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. ഷൈനി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി .
പ്രദീപ് കുളങ്ങര ഗാന്ധി സദസ്സിന്റെ ഭാഗമായുള്ള പഠനക്ലാസ്സ് എടുത്തു.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോൺ പി.ജോൺ,ട്രഷറർ വിൽസൻ പെരുന്നാട്,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ട്രഷറർ ഓമന സത്യൻ,നിയോജക മണ്ഡലം വൈസ് പ്രസിഡൻറൻമാരായ ബാബു പുത്തൻ പറമ്പിൽ,കനകലത,സെക്രട്ടറിമാരായ ജി.നന്ദകുമാർ,ശാന്തി സജി,സുധാകരൻ റ്റി.കെ.,ബാബു വി.,രമേശൻ എന്നിവർ പ്രസംഗിച്ചു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി റാന്നി നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പി.റ്റി.രാജു-പ്രസിഡൻറ്,സാബു പുത്തൻ പുരയിൽ,കനകലത ഡി.,പ്രദീപ് കുളങ്ങര-ജനറൽ സെക്രട്ടറി, ജി.നന്ദകുമാർ,ശാന്തി സജി-സെക്രട്ടറിമാർ,വിൽസൻ പെരുന്നാട്-ട്രഷറർ എന്നിവർ ഭാരവാഹികളായി പുതിയ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.