തിരുവനന്തപുരം: മലപ്പുറം എസ്.പി ശശിധരന്റെ സ്ഥലം മാറ്റത്തിന് പിന്നാലെ കടുത്ത പോസ്റ്റുമായി പി.വി അൻവർ എം.എൽ.എ. കടക്കു പുറത്ത് എന്നു മാത്രം എഴുതി തന്റെ ചിത്രം സഹിതമാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തത്. തന്റെ ഫെയ്‌സ്ബുക്കിലായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. മലപ്പുറം എസ്.പി ശശിധരനെ കൂടാതെ, എട്ട് ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ആർ.വിശ്വനാഥാണ് പുതിയ മലപ്പുറം എസ്.പി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 15 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റമുണ്ട്. ഭരണപരവും പൊതുജനങ്ങളുടെ താല്പര്യവും പരിഗണിച്ചാണ് സ്ഥലം മാറ്റമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കെ.എം പ്രവീൺകുമാറിനെ എസ്.എസ്.ബി പാലക്കാട് നിന്നും, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് മലപ്പുറത്തിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ടി.എസ് സിനോജിനെ ഗുരുവായൂരിൽ നിന്നും മലപ്പുറത്തേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ടികെ ഷൈജുവിനെ തൃശൂർ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും പെരിന്തൽമണ്ണയിലേയ്ക്കും, ഇ.ബാലകൃഷ്ണനെ തൃശൂർ എസ്.എസ്.ബിയിൽ നിന്നും തിരുരിലേയ്ക്കും, കെ.സി സേതുവിനെ തൃശൂർ വിജിലൻസിൽ നിന്നും കൊണ്ടോട്ടിയിലേയ്ക്കും, ജി.ബാലചന്ദ്രനെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിൽ നിന്നും നിലമ്പൂരിലേയ്ക്കും, കൊച്ചി സിറ്റി വെസ്റ്റ് ട്രാഫിക് യൂണിറ്റിൽ നിന്നും പീയൂഷ് ജോർജിനെ താനൂരിലേയ്ക്കും, എം.യു ബാലകൃഷ്ണനെ ക്രൈംബ്രാഞ്ച് പാലക്കാട് നിന്നും മലപ്പുറം സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കും, പി.അബ്ദുൾ ബഷീറിനെ മലപ്പുറം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും തിരൂർ എസ്.എസ്.ബിയിലേയ്ക്കും, പ്രേംജിത്ത് എയെ മലപ്പുറത്തു നിന്നും തിരൂർ എസ്.എസ്.ബി തിരൂരിലേയ്ക്കും, സാബു കെ.എബ്രഹാമിനെ പെരിന്തൽമണ്ണയിൽ നിന്നും ട്രാഫിക് വെസ്റ്റ് കൊച്ചിയിലേയ്ക്കും, കെ.എം ബിജുവിനെ തിരൂരിൽ നിന്നും ഗുരുവായൂരിലേയ്ക്കും , പി.ഷിബുവിനെ കൊണ്ടോട്ടിയിൽ നിന്നും തിരൂർ വിജിലൻസിലേയ്ക്കും, പി.കെ സന്തോഷിനെ നിലമ്പൂരിൽ നിന്നും പാലക്കാട് ക്രൈംബ്രാഞ്ചിലേയ്ക്കും, വി.വി ബെന്നിയെ താനൂരിൽ നിന്നും ജില്ലാ ക്രൈംബ്രാഞ്ച് കോഴിക്കോട്ടേയ്ക്കും, മൂസാ വല്ലോടനെ എസ്.എസ്.ബി മലപ്പുറത്തു നിന്നും പാലക്കാട് എസ്.എസ്.ബിയിലേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.