ഏറ്റുമാനൂർ : അഭ്യന്തര വകുപ്പിനെ ക്രിമിനൽ വത്കരിച്ച പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനം കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ ജി ഹരിദാസ്, മുൻ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി,മാത്യു വാക്കത്ത്മാലി,രാജു പ്ലാക്കിതൊട്ടിയിൽ, ആർ.രവികുമാർ, ജോൺ പൊന്മാങ്കൽ,സജി ഔസേപ്പ് പിച്ചകശ്ശേരി, ഐസക് പാടിയത്ത്,സിബി ആനിക്കാമറ്റം,ആദിത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ കേരള സർക്കാരിന്റ ജനദ്രോഹങ്ങൾക്കെതിരെയും വിലക്കയറ്റം നിയന്ത്രിക്കാൻ പൊതു വിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും. രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ രാഷ്ട്രീയ ഗൂഢാലോചന കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ടാണ് ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ നടത്തിയ പ്രകടനം നടത്തിയത്.