തിരുവല്ല : കവിയൂർ പടിഞ്ഞാറ്റുംചേരി മാർത്തോമ്മാ പള്ളിയ്ക്കു സമീപമുള്ള പാറക്കുളം മാലിന്യ നിക്ഷേപക കേന്ദ്രമായതോടെ പ്രദേശവാസികൾ പകർച്ചവ്യാധി യുടെ ഭീഷണിയിൽ. ഇവിടെ വാഹനങ്ങളിൽ രാത്രി ഏറെ വൈകിയാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. സമീപത്തെ വീടുകളിലെ കിണറുകളിലെ വെള്ളവും ഉപയോഗ ശൂന്യമാകാൻ ഇത് കാരണമാകുന്നു. ഏറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സ്കൂളും, സ്വകാര്യ സ്ഥാപനത്തിന്റെ ഹോസ്റ്റലും,
ഫാക്ടറിയും ഉണ്ട്. പതിനൊന്നാം വാർഡിൽ കാണപ്പെടുന്ന ഈ മാലിന്യ നിക്ഷേപത്തിന് എതിരെ
പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും അധികാരികൾ നിയമനടപടികൾ സ്വീകരിക്കുന്നില്ല എന്നും അധികൃതരുടെ അറിവേടെയാണ് ഇത് ചെയ്യുന്നത് എന്നും
നാട്ടുകാർ പറഞ്ഞു.
Advertisements