പോക്സോ കേസുകള്‍ക്കായി 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ: എന്‍ജിഒ യൂണിയൻ ആഹ്ലാദപ്രകടനം

കോട്ടയം : പോക്സോ കേസുകള്‍ക്കായി 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ അനുവദിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ഏരിയ കേന്ദ്രങ്ങളിലെ കോടതികള്‍ക്കു മുന്നിലാണ് പ്രകടനം നടത്തിയത്.

Advertisements

കോട്ടയം സിവില്‍ സ്റ്റേഷനിൽ നടന്ന ആഹ്ലാദപ്രകടനത്തെ അഭിവാദ്യം ചെയ്ത് എന്‍ജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായില്‍ ജില്ലാ കമ്മറ്റിയംഗം പി എം സുനിൽ കുമാർ, സൈഫിമോള്‍ കെ ഐ എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എസ്‌, ഏരിയ സെക്രട്ടറി രാജി എസ്‌ എന്നിവര്‍ സംസാരിച്ചു.

വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനന്‍ എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരിയില്‍ ഏരിയ സെക്രട്ടറി സി എല്‍ ശിവദാസ് സംസാരിച്ചു. ഏറ്റുമാനൂരില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജീമോന്‍, ഏരിയ സെക്രട്ടറി ബിലാല്‍ കെ റാം എന്നിവര്‍ സംസാരിച്ചു. പാമ്പാടിയില്‍ ഏരിയ പ്രസിഡന്റ് ബീന എം കെ സംസാരിച്ചു.

Hot Topics

Related Articles