കൊച്ചി : സംസ്ഥാനത്ത് പുതിയതായി 28 അതിവേഗ പോക്സോ കോടതികളും, ഫിഷറീസ് വകുപ്പിൽ പുതിയതായി 32 തസ്തികകളും അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലയിലെ കോടതികൾക്കു മുന്നിലും ഫിഷറീസ് ഓഫീസുകൾക്കു മുന്നിലും കേരള എൻ.ജി.ഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി.
കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പരിപാടിയിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു, വൈ: പ്രസിഡന്റുമാരായ എൻ.ബി.മനോജ്, എ.എൻ.സിജിമോൾ, ജോ.സെക്രട്ടറിമാരായ എസ്.ഉദയൻ,പി.പി.സുനിൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.കെ.ബോസ്,ആർ.ഹരികുമാർ,രജിത്ത് പി.ഷാൻ, സോബിൻ തോമസ്, ഡി.പി.ദിപിൻ, പി.ജാസ്മിൻ,സി. മനോജ് എന്നിവർ സംസാരിച്ചു.