ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; കോഴിക്കോട് ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പരാതി; ചികിത്സാപ്പിഴവെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന പരാതിയുമായി കുടുംബം. എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം അത്തോളി പൊലീസിന് നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

Advertisements

ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ​ഗർഭസ്ഥ ശിശു മരിച്ചത്. അമ്മയെ  ​ഗുരുതരാവസ്ഥയിൽ കോഴിക്കോട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ടാണ് അമ്മ മരിച്ചത്.

Hot Topics

Related Articles