കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണ വിപണിയുടെ ഭാഗമായി പച്ചക്കറി ചന്ത ആരംഭിച്ചു

വൈക്കം : കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണ വിപണിയുടെ ഭാഗമായി പച്ചക്കറി ചന്ത ആരംഭിച്ചു. വില വർധനവിൻ്റെ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് അരിയടക്കം 20 ഇനം നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകിയതിനു പിന്നാലെ കർഷകരിൽ നിന്നു ബാങ്ക് സംഭരിച്ച പച്ചക്കറികളാണ് വിലക്കുറവിൽ ഉപഭോക്താൾക്ക് നൽകിയത്. ഇന്ന് രാവിലെ ഒൻപതിന് പച്ചക്കറി ചന്തയുടെ പ്രവർത്തനം തുടങ്ങി. വീട്ടമ്മയ്ക്ക് ഒരു കുട്ട പച്ചക്കറി നൽകി. ഓണ പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി. എം. സേവ്യർ ചിറ്ററ നിർവഹിച്ചു. ബാങ്ക്  സെക്രട്ടറി വി.എസ്.അനിൽകുമാർ, ഭരണ സമിതി അംഗങ്ങളായ സി. ടി. ഗംഗാധരൻ നായർ,എം. ജി. ജയൻ, കെ.ബിനിമോൻ, ജോഷിജോസഫ്, കെ.വി.പ്രകാശൻ,കുര്യാക്കോസ് ദാസ്, ശ്രീദേവിസന്തോഷ്,ബീനമുരുകാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.