നെൽകൃഷിക്കായി നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല : നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു.
ഇരതോട് ആശാൻകുടി കൊച്ചുമോൻ (54) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയതാണ്. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനാൽ വീട്ടുകാർ തിരക്കി ഇറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. നിരണം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ അലക്സ് ആശാൻകുടിയുടെ സഹോദരനാണ് പരേതൻ. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles