തിരുവല്ല : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വയനാട്ടിൽ നിർമ്മിക്കുന്ന 30 വീടുകളുടെ പദ്ധതിക്കായ്
യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റികൾ ജില്ലാ സംസ്ഥാന ഭാരവാഹികൾ കുടുക്ക ചലഞ്ച്, ലക്കിഡിപ്പ് കൂപ്പൺ, ബൾബ് ചലഞ്ച്, മീൻ കച്ചവടത്തിലൂടെയും സമാഹരിച്ച തുക
രണ്ടര ലക്ഷം രൂപ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
രാഹുൽ മാങ്കൂട്ടത്തിലിന് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ കൈമാറി.
സംസ്ഥാന ഭാരവാഹികളായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റ് കാഞ്ചന എം. കെ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികൾ ദീപു തെക്കുമുറി, ജിവിൻ പുളിമ്പള്ളിൽ, അരുൺ പി അച്ചൻകുഞ്ഞ്, കെ. എസ്. യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, ജേക്കബ് വർഗീസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫിലിപ്പ് വർഗീസ്, സിജോ എം വർഗീസ്, ഈപ്പൻ ചാക്കോ, മിഥുൻ കെ ദാസ്, സുജിൻ എസ് എൻ, ജോഫിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
വയനാട്ടിൽ വീട് നിർമ്മാണം : യൂത്ത് കോൺഗ്രസ് രണ്ടര ലക്ഷം രൂപ കൈമാറി
Advertisements