ഓണം അഡ്വാൻസും ബോണസും നൽകിയില്ല; കോട്ടയം നഗരസഭയിൽ പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ

കോട്ടയം: ഓണം അഡ്വാൻസും ബോണസും നൽകാത്തതില്‍ പ്രതിഷേധിച്ച്‌ ഐഎൻടിയുസി പ്രധിഷേധം. നഗരസഭാ സെക്രട്ടറി ഇന്നലെ ഇതിനായുള്ള ഫയലില്‍ ഒപ്പിടാതെ പോയെന്നാണ് ആരോപണം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസില്‍ ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് നേതൃത്വത്തില്‍ നഗരസഭയില്‍ നടത്തിയ പരിശോധന വൈകിയത് മൂലമാണ് ഒപ്പിടാൻ കഴിയാത്തതെന്ന ന്യായീകരണമാണ് നഗരസഭ മറുപടിയായി നല്‍കുന്നത്.

Advertisements

200-ഓളം ശുചീകരണ തൊഴിലാളികളാണ് നഗരസഭയില്‍ ജോലി ചെയ്യുന്നത്. നഗരസഭയുടെ അനാസ്ഥ മൂലം തിരുവോണവും കഴിഞ്ഞ് മാത്രമേ തൊഴിലാളികള്‍ക്ക് ബോണസ് ലഭിക്കുകയുളളു.

Hot Topics

Related Articles