വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : ഉത്രാട പാച്ചിലിനിടെ കേരളത്തില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. വരും മണിക്കൂറില്‍ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത.

Advertisements

ഉച്ചക്ക് ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതല്‍. രാവിലെ തലസ്ഥാന നഗരത്തിലടക്കം മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറ‍ഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles