മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് വൈക്കം ടിവിപുരം അമൃതശ്രീ ക്ലസ്റ്ററിൽ  ഭക്ഷ്യ കിറ്റ് വിതരണം നടത്തി :  മുൻ മാളികപ്പുറം മേൽശാന്തി ഇണ്ടംതുരുത്തിമന ഹരിഹരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു 

വൈക്കം:സദ്ഗുരു മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് വൈക്കം ടിവി പുരം അമൃതശ്രീ ക്ലസ്റ്ററിൽ ഓണാഘോഷവും അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. മാതാ അമൃതാനന്ദമയി മഠം മഠാധിപതി നൈവേദ്യ അമൃത ചൈതന്യ സമ്മേളന ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ ദുർബലർക്ക് താങ്ങാകാനും അവരുടെ മിഴിനീരൊപ്പാൻ നമ്മളെ കൊണ്ടുപറ്റാവുന്നത്ര അവർക്കായി പങ്കുവയ്ക്കാനും ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നൈവേദ്യ അമൃത ചൈതന്യ അഭിപ്രായപ്പെട്ടു. ഭക്ഷ്യ കിറ്റു വിതരണം മാളികപ്പുറം മുൻ മേൽശാന്തി ഹരിഹരൻനമ്പൂതി നിർവഹിച്ചു. അമൃതശ്രീ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.ലെനിൻ, ക്ലസ്റ്റർ സെക്രട്ടറി സന്ധ്യ വിനോദ്, അഖില സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ഭക്ഷ്യകിറ്റ് വിതരണവും വിവിധ കലാപരിപാടികളും നടത്തി.

Advertisements

Hot Topics

Related Articles