കോട്ടയം : വി.മർത്തമറിയം വനിതാ സമാജം മണർകാട് മേഖലയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥമായി നടത്തപ്പെട്ട ഭക്ഷ്യമേള ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് തിരുമനസ്സ് പ്രാർത്ഥിച്ച് ആശിർവദിച്ച് ഉദ്ഘാടനം ചെയ്തു.ഭക്ഷ്യ വിഭവങ്ങളുടെ ആദ്യ വില്പന കത്തീഡ്രൽ ട്രസ്റ്റി പി എ എബ്രഹാം പഴയിടത്തുവയലിന് നൽകി നിർവഹിച്ചു.കത്തീഡ്രൽ സഹവികാരിയും വനിതാ സമാജം പ്രസിഡണ്ടുമായ വെരി. റവ. കുര്യാക്കോസ് കോർ – എപ്പിസ്കോപ്പ കിഴക്കേടത്ത്, കത്തീഡ്രൽ ട്രസ്റ്റിമാരായ വർഗീസ് ഐപ്പ് മുതലു പടിയിൽ, ഡോ.ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ ജേക്കബ് വാഴത്തറ, സമാജം വൈസ് പ്രസിഡന്റ് ഗ്രേസി മാത്യു, സെക്രട്ടറി ലില്ലി ജോർജ്, ട്രഷറർ റീന ബേബി, ജോയിന്റ് സെക്രട്ടറി സാലമ്മ ആൻഡ്രൂസ്, വനിതാ സമാജം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ വനിതാ സമാജം അംഗങ്ങളും സുമനസ്സുകളായ വ്യക്തികളും ഭവനങ്ങളിൽ നിന്ന് പാകം ചെയ്തു കൊണ്ടുവന്ന നാടൻ ഭക്ഷ്യ വിഭവങ്ങൾ (home made food) വാങ്ങുവാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും സുമനസ്സുകളായ ആളുകളുടെ വലിയതോതിലുള്ള സഹകരണം ഉണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യമേള നാവിൽ രുചിയേറുകയും മനസ്സിന് സംതൃപ്തി നൽകുകയും ചെയ്തു.