നമ്മൾ കഴിക്കുന്നത് കൊടും വിഷമോ..? കോട്ടയം പൂവൻതുരുത്ത് വ്യവസായ കേന്ദ്രത്തിൽ നെയ്യുണ്ടാക്കുന്നത് അറവുശാല മാലിന്യത്തിൽ നിന്ന്; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടി

കോട്ടയം: നമ്മൾ കഴിക്കുന്നത് കൊടുംവിഷമെന്നു സംശയം ജനിപ്പിച്ച് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ നെയ്യ് നിർമ്മാണ ശാലയിൽ നാട്ടുകാരുടെ പ്രതിഷേധം. അറവുശാലയിൽ നിന്നും എത്തിക്കുന്ന മാലിന്യം ഉരുക്കി നെയ്യാക്കി മാറ്റുന്ന പ്രവർത്തനം നടത്തിയിരുന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അറവുശാല മാലിന്യം കത്തിച്ച് ഉരുക്കി നെയ്യാക്കി മാറ്റുന്നതിനെ തുടർന്ന് കടുത്ത അസ്വസ്ഥതയും പുകയും നാട്ടുകാർക്ക് അനുഭവപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന്, നാട്ടുകാർ സ്ഥാപനം അടച്ചു പൂട്ടി.

Advertisements

ശനിയാഴ്ച വൈകിട്ട് പത്തു മണിയോടെയാണ് പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധവും നാട്ടുകാർക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടത്. തുടർന്ന്, നാട്ടുകാർ പ്രതിഷേധവുമായി കമ്പനിയ്ക്കു മുന്നിൽ എത്തുകയായിരുന്നു. കമ്പനിയ്ക്കുള്ളിൽ അറവുശാല മാലിന്യം ഉരുക്കി നെയ്യാക്കി മാറ്റുന്നതായി നാട്ടുകാർ കണ്ടു. ഇതേ തുടർന്ന് നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ ഇവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപെട്ടു. ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് നാട്ടുകാരുടെ പരാതി കേട്ടു. എന്നാൽ, ഇവർ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അറവുശാല മാലിന്യം അടക്കം ഇവിടെ തള്ളിയ ശേഷം , ഈ മാലിന്യങ്ങൾ കത്തിച്ച് ഉരുക്കിയാണ് നെയ്യാക്കി മാറ്റുന്നത്. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ നെയ് നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്. ഇവിടെ പ്ലാന്റിൽ നിന്നും പാത്രത്തിലേയ്ക്കു നെയ് പകർന്നിരുന്നത് മോശമായ സാഹചര്യത്തിലാണ് എന്നു നാട്ടുകാർ കണ്ടെത്തി.

നെയ് പകർത്തി വച്ചിരുന്ന പാത്രത്തിനുള്ളിൽ നുളയ്ക്കുന്ന പുഴുക്കളെ കണ്ടെത്തിയതായും നാട്ടുകാരുടെ പരാതിയുണ്ട്. ഈ പാത്രത്തിലെ നെയ് ബേക്കറികളിലേയ്ക്കു നൽകുന്നതാണ് എന്നാണ് പാത്രത്തിൽ രേഖപ്പെടുത്തിയിരുന്ന സ്റ്റിക്കറിൽ നിന്നും കണ്ടെത്തിയത്. ഇത്തരത്തിൽ വൃത്തിഹീനമായി കണ്ട പാത്രങ്ങളിലെ നെയ് എവിടേയ്ക്കാണ് വിതരണം ചെയ്തിരുന്നത് എന്നത് അടക്കം കണ്ടെത്തേണ്ടിയിരിക്കുന്നു.

Hot Topics

Related Articles