പത്തനംതിട്ട :
തിരുവോണ നാളിൽ പത്തനംതിട്ട അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തുന്നത്. ഞായറാഴ്ച പുലർച്ചെ 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ കുട്ടി എത്തിയത്.
പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുരുന്നും വനിതാ ശിശു വികസന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പ്രദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഹൈടെക്ക് ആക്കി മാറ്റിയതിനും ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുരുന്നുമാണ് പുതിയ അതിഥി. തിരുവോണ നാളിൽ പുത്തൻ പ്രതീഷയുടെ നിറങ്ങളുമായി പത്തനംതിട്ട അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘സിതാർ’ എന്നാണ് പേരിട്ടത്.