തിരുവല്ല : ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് വൈ എം സി റോഡിൽ പൊയ്കപ്പടിയിലേക്ക് പോകുന്നിടത്ത് പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകുന്നു. കുറച്ചു ദിവസങ്ങളായി ഇവിടെ പൈപ്പ് ലൈനിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ് പുതിയ ലൈൻ അവിടെ ഇട്ട് പോയിട്ടുണ്ട് പഴയ പൈപ്പ് ലൈനിൽ നിന്നാണ് പൊട്ടി വെള്ളം ഒഴുകി പോകുന്നത്.
വെള്ളത്തിന് ഒരുപാട് ക്ഷാമമുള്ള ഒരു സ്ഥലമാണ് മൂന്നാം വാർഡ്. ഇന്നലെ മുതൽ ഇവിടെ വെള്ളം പാഴായി പോകുന്നുണ്ട് എന്ന് പരിസരവാസികൾ പറയുന്നു. അടിയന്തിരമായി ഇതിന് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യർക്ക് ഉപയോഗിക്കേണ്ട ജലം വെറുതെ പാഴായി പോകുന്നത് ഒരിക്കലും അനുവദിച്ചു കൊടുക്കുവാൻ സാധിക്കുകയില്ല എന്നും അധികൃതർ എത്രയും പെട്ടന്ന് തന്നെ വേണ്ട നടപടികൾ കൈക്കൊളണമെന്ന് കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇരവിപേരൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകുന്നു
Advertisements