മീഡിയ വണ്ണിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ അറുപത് ചാനലുകൾക്കെതിരെ നടപടി

ന്യൂഡൽഹി: രാജ്യത്തെ മാധ്യമ മേഖലകളിൽ വൻ പ്രതിഷേധം നടക്കുന്നതിനിടയിലും മീഡിയ വണ്ണിന്റെ സംപ്രേക്ഷണാവകാശം പുതുക്കി നൽകാതെ കേന്ദ്ര സർക്കാർ. ലൈസൻസ് പുതുക്കി നൽകുന്നതിന് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കാത്തതാണ് മീഡിയവൺ സംപ്രേക്ഷണം തടയാൻ കാരണമായതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി എൽ.
മുരുകൻ.

Advertisements

വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനാവില്ലെന്നും രാജ്യസഭയിൽ കെ.സി. വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. നമ്മൾ 1975ലോ, അടിയന്തരാവസ്ഥ കാലത്തോ അല്ല, രാജ്യം ഭരിക്കുന്നത് മോദി സർക്കാരാണ്. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് സർക്കാറിന് കൃത്യമായ ബോധ്യമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു മാസത്തിനിടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ അറുപത് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന വാർത്തകൾ സംപ്രേക്ഷണം ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഈ യൂട്യൂബ് ചാനലുകളും അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഉൾപ്പെടെ മരവിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.