ചങ്ങനാശേരി തെങ്ങണയിൽ വാനും മിനിലോറിയും കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശിയായ വാൻ ഡ്രൈവർക്ക് പരിക്ക്

തെങ്ങണ: നിയന്ത്രണം വിട്ട വാനും മിനിലോറിയും ചങ്ങനാശേരി തെങ്ങണയിൽ കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്ക്. തിരുവനന്തപുരം ചെങ്കൽ മരിയാപുരം നിഷാഭവനിൽ വിൻസെന്റിനാ (57) ണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ പെരുന്തുരുത്തി ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തെങ്ങണ വട്ടച്ചാൽ പടിക്ക് സമീപമായിരുന്നു അപകടം.

Advertisements

വാനിൽ എതിർദിശയിൽ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിൻസെന്റ് വാനിനുള്ളിൽ കുടുങ്ങിപ്പോയി. വിവരം അറിഞ്ഞ് തൃക്കൊടിത്താനം പൊലീസ്, ചങ്ങനാശേരി അഗ്നിശമനസേന സ്ഥലത്തെത്തി. വാനിൽ കുടുങ്ങിയ വിൻസെന്റിനെ സ്റ്റേഷൻ ഓഫീസർ സജിമോന്റെ നേതൃത്വത്തിലുളള സംഘം ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിൻസെന്റിന്റെ കാലിന് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് വാഹനങ്ങളുടെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതതടസ്സവും നേരിട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.