ന്യൂഡൽഹി: പിടികൂടിയത് ആയിരത്തിലധികം രാജവെമ്പാലകളെയാണ്, കയ്യിലിട്ട് പാമ്പിനെ അമ്മാനമാടില്ല ഫോട്ടോ ഷൂട്ടുമില്ല, നാട്ടുകാർക്ക് വേണ്ടി പ്രദർശനവുമില്ല. അതുകൊണ്ടു തന്നെ പേരിന് പോലും പാമ്പ് കടിയേറ്റിട്ടില്ല ഇത് അജയ് ഗിരി. ആഗുംബൈ റയിൻ ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഫീൾഡ് ഡയറക്റ്റർ.
കഴിഞ്ഞ പത്തിലധികം വർഷമായി അജയ് പാമ്പ് പിടിക്കുന്ന ജോലി ചെയ്യുന്നു. 2019 ഇൽ അജയ് തന്നെ പറഞ്ഞ കണക്ക് പ്രകാരം അയാൾ ഏതാണ് 600 ഇൽ അധികം രാജവെമ്പാലകളെ റസ്ക്യു ചെയ്തിട്ടുണ്ട്. ഇന്നത്തെ കണക്ക് നോക്കിയാൽ എണ്ണം എത്രയോ കൂടിക്കാണും. ഇതുവരെ ഒരു പാമ്പിന്റെ കടി പോലും കൊണ്ടിട്ടില്ല കാരണം, അജയ് ഒരു പ്രൊഫഷണലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേണ്ട സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് വളരെ സേഫായാണ് റസ്ക്യു നടത്തുന്നത്. പിടിച്ച പാമ്പിനെ വച്ച് അഭ്യാസം കാണിക്കാനോ ഫോട്ടോഷൂട്ട് നടത്താനോ ഒന്നും അജയ് മുതിരാറില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നാൽ അവനവൻ സേഫാകുക എന്നത് മാത്രമല്ല, അവനവന് ചുറ്റും നിൽക്കുന്നവരെയും സേഫാക്കുക എന്നതാണ്. ഈ രീതിയിലാണ് അജയ് പാമ്പിനെ പിടികൂടുന്നത്. അത് കൊണ്ടു തന്നെ അപകടവും കുറവാണ്.