ജലോത്സവത്തിനിടെഅപകടം, തുഴച്ചിൽക്കാരൻ മരിച്ചു: മരിച്ചത് പാണ്ടനാട് സ്വദേശി 

ആറന്മുള :  ചെങ്ങന്നൂർ ചതയ ദിന  ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തുഴച്ചിൽകാരൻ മരിച്ചു. മുതവഴി പള്ളിയോടത്തിലെ തുഴച്ചിൽക്കാരൻ പാണ്ടനാട് നടുവിലേത്ത് വിഷ്ണു (അപ്പു -22) ആണ് മരിച്ചത്.  മുതവഴി പള്ളിയോടവും, കോടിയാട്ട്കുളങ്ങര പള്ളിയോടവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  ഉടൻ തന്നെ  ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. 10 മിനിറ്റോളം വെള്ളത്തിൽ മുങ്ങി കിടന്ന ഇയാളെ പുറത്തെത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles