തിരുവല്ല : അപ്പർകുട്ടനാടൻ പുഞ്ചക്കൃഷിക്ക് തിരുവോണനാളിൽ ഒരുക്കങ്ങൾ തുടങ്ങി. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ വെള്ളം വറ്റിക്കാനായി പമ്പിംഗ് ആരംഭിച്ചു. പാടത്തെ കവടയും വരിയും കിളിർപ്പിക്കാനാണ് വെള്ളം വറ്റിക്കുന്നത്. കിളിർത്ത വരിനെല്ല് വീണ്ടും വെള്ളം കയറ്റി അഴുകി നശിപ്പിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി തുലാം ഒന്നിന് കൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സമീപത്തെ പാടങ്ങളിലും വരുംദിവസങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങും.
പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പമ്പിംഗ് കോൺട്രാക്‌ടർ അനിൽ പൗലോസ് വാണിയപ്പുരയിൽ, ഭരണസമിതി അംഗങ്ങളായ ജയകുമാർ പെരുന്നിലം, ബിജു മമ്പഴ, പൗലോസ്, ബിജു കുരുവിക്കാട്, സജീവൻ കൈതവന, അനിയച്ചൻ വെട്ടുചിറ, ബിജു പാലത്തിട്ട എന്നിവരും ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.