കോണത്താറ്റ് പാലം നിർമ്മാണം; റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: കുമരകം റോഡിലെ കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വൻ ഗതാഗതക്കുരുക്ക്. ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം ദൂരത്തിലാണ് വാഹനങ്ങൾ താൽക്കാലിക പാത മറികടക്കാൻ കാത്തു കിടന്നത്. കോട്ടയം കുമരകം റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള പൈലിംങ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

Advertisements

അപ്രോച്ച് സ്പാൻ മാതൃകയിലാണ് നിർമ്മാണം. ഇതിൻ്റെ ഭാഗമായി പാലത്തിൻ്റെ കിഴക്കുവശത്തെ ആറ്റാമംഗലം പള്ളി ഭാഗത്തെ താൽക്കാലിക റോഡിനോട് ചേർന്ന് പൈലിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ബുധനാഴ്ച മുതൽ അഞ്ചുദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനാൽ താൽക്കാലിക റോഡിൽ ഒരു സമയം ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്ന തരത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ ഓണാവധിക്ക് ശേഷം വന്ന ആദ്യ പ്രവൃത്തി ദിവസത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ വലിയ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം പോലീസിന്റെ നേതൃത്വത്തിലാണ് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നത്.
എന്നാൽ പ്രതീക്ഷിച്ചതിനും അപ്പുറമാണ് റോഡിൽ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകുന്നതെന്നത് പ്രതിസന്ധിയാകുന്നുണ്ട്. കോട്ടയം വശത്തേക്കും, കുമരകം ഭാഗത്തേക്കും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണം അറിയാതെ ദൂരയിടങ്ങളിൽ നിന്നും മറ്റും എത്തി ഇവിടെത്തെ കുരുക്കിൽ മണിക്കൂറുകളോളം നേരം റോഡ് മറികടക്കാൻ കാത്തു കിടന്നവരും നിരവധിയാണ്. അതേസമയം അഞ്ച് ദിവസം രാത്രിയും, പകലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ട് പൈലിംങ് ജോലി പൂർത്തീകരിക്കുമെന്ന് കരാറുകാരും അറിയിച്ചു.

Hot Topics

Related Articles