ആറന്മുള വള്ളംകളിയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ : മന്ത്രി കെ. എൻ. ബാലഗോപാൽ

പത്തനംതിട്ട :
ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും ജലഘോഷയാത്രയും സത്രകടവിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വള്ളംകളി വീക്ഷിക്കുന്നതിന് സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. അണിയിച്ചൊരുക്കിയ പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണ്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയുള്ള ചടങ്ങുകകളും ഒരുമയോടെ വള്ളംതുഴയുന്നതുമൊക്കെ പഴമയുടെ ഓർമകൾ ഉണർത്തുന്നു. കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള തിരനോട്ടം കൂടിയാണ് വള്ളംകളിയെന്നും മന്ത്രി പറഞ്ഞു.

Advertisements

ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർത്ഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഉർജിതമാക്കാൻ ‘എന്റെ കേരളം എന്നും സുന്ദരം, കാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ അറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സംസാകരിക വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ആറന്മുള വള്ളംകളി. വ്യത്യസ്തമായ ചിന്തകളും നിലപാടുകളും ഉണ്ടെകിലും എല്ലാവരും ഒന്നാണ് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ ഉത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പമ്പയാറിന്റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും കൂടി പണം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വള്ളംകളിയുടെ സുവനീർ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ ഓണം കൂടുതൽ മനോഹരമാകുന്നത് ഉത്തൃട്ടാതി ദിനത്തിലാണ്. ജലോത്സവത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ച സംസ്കാരിക വകുപ്പ് മന്ത്രിക്കും സ്ഥിരം പവലിയൻ നിർമിക്കുന്നത് സന്നദ്ധ അറിയിച്ച ധനകാര്യ വകുപ്പ് മന്ത്രിക്കും സ്ഥലം എം എൽ എ എന്ന നിലയിൽ നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞു.

പള്ളിയോട സേവസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രമോദ് നാരായൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകൻമാർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles