കോട്ടയം : രാഹുൽ ഗാന്ധിയെ അക്രമിക്കണമെന്ന് പരസ്യ പ്രസ്താവന നടത്തിയ ആർഎസ്സ്എസ്സ് ബി.ജെ പി നേതാക്കൾക്കെതിരെ യും വയനാട് ദുരന്തത്തിൻ്റെ മറവിൽ കൊള്ളയടിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെയും ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആദിമുഖ്യത്തിൽ കോട്ടയം ടൗണിൽ നടന്നപ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി നിർവ്വാഹകസമിതി അംഗം ജോഷി ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഫിലിപ്പ് ജോസഫ് പി.ആർ സോനാ, ഫിൽസൺ മാത്യൂസ്, മോഹൻ കെ നായർ , ജി ഗോപകുമാർ, എം പി സന്തോഷ്കുമാർ, ജോണി ജോസഫ് , നീണ്ടൂർ മുരളി, ജൂജിൻ തോമസ്സ്’ സണ്ണി കാഞ്ഞിരം, ചിന്തു കുര്യൻ ജോയി, സിബി ജോൺ, ജയ ചന്ദ്രൻ ചീറോത്ത് , ജോറോയി പൊന്നാറ്റിൽ, കെ ജി ഹരിദാസ്, ടി.സി റോയി, സോബിൽ തെക്കേടം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരിശങ്കർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോ ജോ, കെ എസ് യു ജില്ലാ പ്രസിഡൻ്റ് കെ എൻ നൈസാം എന്നിവർ പ്രസംഗിച്ചു